11കാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ വിൽപ്പനയ്‌ക്ക് വച്ചു: ഫേസ്‌ബുക്ക് പോസ്റ്റിട്ടത് രണ്ടാനമ്മയെന്ന് പൊലീസ്



ഇടുക്കി > തൊടുപുഴയിൽ പതിനൊന്നുകാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ വിൽപ്പനയ്‌ക്ക് വച്ചത് രണ്ടാനമ്മയെന്ന് പൊലീസ്. പിതാവിൻറെ ഫേസ്ബുക്കിലൂടെയാണ് പതിനൊന്നുകാരിയെ വിൽപനയ്ക്കെന്ന പോസ്റ്റിടുന്നത്. ഇവർ പോസ്റ്റിടാനുപയോ​ഗിച്ച മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൈബർ സെല്ലിൻറെ സഹായത്തോടെ പോസ്റ്റിട്ട ഐപി ആഡ്രസ് ശേഖരിച്ചാണ് പ്രതി രണ്ടാനമ്മയാണെന്ന് തിരിച്ചറിഞ്ഞത്. പെൺകുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടർന്നാണ് പോസ്റ്റിട്ടതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ പിതാവിന്റെ പേരിൽ പല കേസുകളുമുണ്ട്. രണ്ടാനമ്മയ്ക്ക് 6 മാസം പ്രായമുള്ള കുഞ്ഞുള്ളതിനാൽ ഇവരെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉപദേശം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ പിതാവിന്റെ ഫേസ്ബുക്കിൽ പതിനൊന്നുകാരിയായ മകളെ വിൽക്കാനുണ്ടെന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് വന്നത്. സംഭവം വിവാദമായതിനെതുടർന്ന് പോസ്റ്റ് പിൻവലിച്ചിരുന്നു.       Read on deshabhimani.com

Related News