കിഫ്‌ബിക്കെതിരായ ഇ ഡി നീക്കം; എംഎല്‍എമാര്‍ നൽകിയ പൊതുതാൽപര്യ ഹര്‍ജി ഇടക്കാല ഉത്തരവിനായി മാറ്റി



കൊച്ചി> കിഫ്‌ബിയെ തകർക്കാനുള്ള ഇഡിയുടെ നീക്കത്തിനെതിരെ അഞ്ച് എംഎൽഎമാർ നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി. കെ കെ ശൈലജ, ഐ.ബി സതീഷ്, എം. മുകേഷ്, ഇ.ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ പൊതു താൽപര്യ ഹർജിയാണ് ചീഫ്  ജസ്റ്റീസ് എസ് മണികുമാർ, ജസ്റ്റീസ് ഷാജി പി ചാലി എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. എഴുപതിമുവായിരം കോടിയുടെ കിഫ്‌ബി പദ്ധതികൾ ആട്ടിമറിക്കാൻ ആണ് കേന്ദ്ര സർക്കാർ ഇഡിയെ ഉപയോഗിച്ച് നീക്കം നടത്തുന്നതെന്നും തങ്ങളുടെ മണ്ഡലങ്ങളിൽ പുരോഗമിക്കുന്ന വികസന  പ്രവർത്തനങ്ങൾ ഇഡിയുടെ നീക്കങ്ങൾ തടസപ്പെടുത്തുമെന്നും ഹർജി ഭാഗം ബോധിപ്പിച്ചു. പൊതു താല്പര്യം ഹർജി നിയമാനുസൃതം നില നിൽക്കുമോ എന്ന് കേസ് വാദത്തിനിടെ കോടതി ആരാഞ്ഞു. ഇഡി കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ ഹർജിക്ക്‌  സാധ്യതയുണ്ടോ എന്നും കോടതി ആരാഞ്ഞു. ബ്രഹത് ആയ വികസന പദ്ധതികൾ നിസാര കാരണങ്ങൾ ചൂണ്ടി കാട്ടി തടസപ്പെടുത്തരുത് എന്ന് കേന്ദ്ര സർക്കാറിന്നെ സുപ്രീംകോടതി താക്കീതു ചെയ്തതായി മുതിർന്ന അഭിഭാഷകൻ രഞ്ജിത് തമ്പാൻ ബോധിപ്പിച്ചു. Read on deshabhimani.com

Related News