റിസർവ് ബറ്റാലിയൻ സ്പെഷ്യൽ കമാൻഡോ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു
നിലമ്പൂർ > ഇന്ത്യൻ റിസർവ് ബറ്റാലിയൻ സ്പെഷ്യൽ കമാൻഡോ ചാലിയാർ പുഴയിൽ മുങ്ങി മരിച്ചു. ആന്റി മാവോയിസ്റ്റ് സ്പെഷ്യൽ സ്ക്വാഡ് കമാൻഡോ തിരുവനന്തപുരം പാങ്ങോട് എസ്എൻ വില്ലയിൽ ഷാജിയുടെ മകൻ റാസിയാണ് (33) മരിച്ചത്. ഞായറാഴ്‌ച വൈകിട്ട് ആറ് മണിയോടെ സഹപ്രവർത്തകരോടൊപ്പം നിലമ്പൂർ എംഎസ്‌പി ക്യാമ്പിന് താഴെ ചാലിയാർപുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. സ്ഥിരമായി പുഴയിൽ നീന്താറുള്ള പൊലീസ് കമാൻഡോസ് ഇന്നും പതിവുപോല നീന്തുന്നതിനിടയിൽ ചാലിയാർ പുഴയുടെ മധ്യഭാഗത്ത് മുങ്ങിത്താഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ രക്ഷപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ. Read on deshabhimani.com