കുമ്പിടിയില്‍ രണ്ടരവയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു



പാലക്കാട്>  പാലക്കാട് കുമ്പിടിയില്‍ രണ്ടരവയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു. ഇന്നലെ രാത്രി ഏഴരമണിയോടെ വീടിന് സമീപത്തുവച്ചായിരുന്നു ആക്രമണം.    കടിയേറ്റ സബാഹുദ്ദിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി ബന്ധുക്കള്‍ക്കൊപ്പം വീടിന് പുറത്തുനില്‍ക്കുമ്പോഴായിരുന്നു തെരുവുനായയുടെ ആക്രമണം.  ഉടന്‍ തന്നെ വീട്ടുകാര്‍ നായയെ ഓടിച്ചെങ്കിലും കുട്ടിയെ നായ ആക്രമിച്ചിരുന്നു. കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയതായും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.   Read on deshabhimani.com

Related News