വൃത്തിഹീനം: പറവൂരില്‍ ഹോട്ടല്‍ അടപ്പിച്ചു



കൊച്ചി> എറണാകുളം പറവൂരില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ അടപ്പിച്ചു. വസന്ത് വിഹാര്‍ ഹോട്ടലാണ് നഗരസഭ അടപ്പിച്ചത്. രാവിലെ ഭക്ഷണത്തില്‍ നിന്നും തേരട്ടയെ കിട്ടിയതായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി.ശേഷം നഗരസഭാ അധികൃതര്‍ ഹോട്ടല്‍ അടപ്പിക്കുകയായിരുന്നു.  അഴുക്കുപുരണ്ട പാത്രങ്ങളിലാണ് ദോശമാവ് സൂക്ഷിച്ചിരുന്നത്. പലതവണ ഈ ഹോട്ടലിന് നോട്ടീസ് നല്‍കിയിരുന്നതായി അധികൃതര്‍ പറഞ്ഞു.   Read on deshabhimani.com

Related News