വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു



തിരുവനന്തപുരം> കമലേശ്വരത്ത് വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂന്തുറ മാണിക്യവിളാകം സ്വദേശി അഫ്‌സല്‍ ആണ് മരിച്ചത്. കമലേശ്വരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം ഒരാഴ്ച മുന്‍പ് വൈകീട്ടാണ് സംഭവം. സ്‌കൂള്‍ കുട്ടികള്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അഫ്സലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ഇന്ന് മരണം സംഭവിച്ചത്.  മൂന്ന് സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ എട്ടു പ്രതികള്‍ റിമാന്‍ഡിലാണ്. മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്.അഫ്‌സലിന്റെ കാലിലാണ് ഗുരുതരമായി പരിക്കേറ്റത്. കാലിന്റെ ഞരമ്പ് മുറിഞ്ഞ് രക്തം ഏറെ നഷ്ടപ്പെട്ടിരുന്നു   Read on deshabhimani.com

Related News