ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു



കണ്ണൂര്‍> ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെയായിരുന്നു സംഭവം.കൂത്തുപറമ്പ് സ്വദേശി പിസി സിനാല്‍ ആണ് മരിച്ചത്. 19 വയസായിരുന്നു.  ഇന്നലെ രാത്രി പത്തുമണിയോടെ കൂട്ടുകാരുമൊത്ത് ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ സിനാന്‍കുഴഞ്ഞുവീഴുകയായിരുന്നു.ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷംവിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് സിനാലിനൈ മാറ്റിയിരുന്നു   Read on deshabhimani.com

Related News