പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി



പെരുമ്പാവൂർ> പെരുമ്പാവൂരിൽ പൂട്ടി കിടക്കുന്ന റൈസ് മില്ലിന്റെ വളപ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒക്കൽ കാരിക്കോട് കൃഷിഭവന് സമീപം വർഷങ്ങളായി പൂട്ടി കിടക്കുന്ന രോഹിണി റൈസ്മില്ലിന്റെ വളപ്പിലാണ് ശരീരഭാഗങ്ങൾ ജീർണിച്ചനിലയിൽ ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം സഹിക്കാനാവാതെ നാട്ടുകാർ ബുധൻ രാവിലെ എട്ടുമണിക്ക് നടത്തിയ തെരച്ചിലിലാണ് പാന്റ്സും ഷർട്ടും ധരിച്ചയാളുടെ മൃതദേഹം കണ്ടത്. പെരുമ്പാവൂർ പൊലീസെത്തി പരിശോധയ്ക്ക് ശേഷം മൃതദേഹം പോസ്റ്റു മോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കാടുപിടിച്ചു കിടക്കുന്നറൈസ് മില്ല് വളപ്പിലെ കമ്പനിയുടെ പിറകിലുള്ള തുറന്നു കിടക്കുന്ന ഷെഡ്ഡിൽ അനാശാസ്യം നടക്കുന്നതായും കാടുകൾ വെട്ടി തെളിക്കാൻ നടപടിയെടുക്കണമെന്നും പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. Read on deshabhimani.com

Related News