കാസർകോട് അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ

റുബീന, അനാന മറിയം


ഉദുമ> കാസർകോട് ഉദുമയിൽ അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കളനാട് അരമങ്ങാനം അമരാവതിയിലെ താജുദ്ദീന്റെ ഭാര്യ റുബീന (30) മകൾ അനാന മറിയ (5) എന്നിവരാണ് മരിച്ചത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച ഉച്ചയോടെയാണ് വീടിന് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. കാസർകോട് നിന്നെത്തിയ ഫയർഫോഴ്സ് മൃതദേഹം പുറത്തെടുത്തത്. മേൽ പറമ്പ് പൊലീസ് അന്വേഷിക്കുന്നു   Read on deshabhimani.com

Related News