‘അസാനി’ ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടു
തിരുവനന്തപുരം> ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അസാനി ചുഴലിക്കാറ്റായി മാറി. ഞായറാഴ്‌ച വൈകുന്നേരത്തോടെ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റ് രൂപപ്പെടുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. എന്നാൽ മണിക്കൂറുകൾക്ക് മുൻപേ ചുഴലിക്കാറ്റ് രൂപംകൊണ്ടു. അസാനി ചുഴലിക്കാറ്റിന്റെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ല. എങ്കിലും സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്. മെയ് 10ന് ആന്ധ്രാ ഒഡീഷ തീരത്തേക്ക് അസാനി ചുഴലിക്കാറ്റെത്തുമെന്നാണ് നിഗമനം. Read on deshabhimani.com