സോഷ്യൽ മീഡിയ വഴി വിദ്യാർഥിനിയോട് സൗഹൃദം നടിച്ച് സ്വർണാഭരണങ്ങൾ കവർന്നു: രണ്ടുപേർ പിടിയിൽ



കാർത്തികപ്പള്ളി > ആലപ്പുഴ ചേപ്പാടിൽ ഹൈസ്കൂൾ വിദ്യാർത്ഥിനിയെ പറ്റിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്ന പ്രതികൾ പിടിയിൽ. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം സൗഹൃദം നടിച്ച് ഒന്നരലക്ഷം രൂപ വിലയുള്ള സ്വർണ്ണഭരണങ്ങൾ  കൈക്കലാക്കിയ വയനാട് സ്വദേശി മിഥുൻദാസ്(19), ഇയാളുടെ കൂട്ടാളി വയനാട് സ്വദേശി അക്ഷയ് (21) എന്നിവരെയാണ് കരീലക്കുളങ്ങര പൊലീസ്  അറസ്റ്റ് ചെയ്തത്. ചേപ്പാട് സ്വദേശിനിയായ വിദ്യാർഥിനിയെ സ്നാപ് ചാറ്റിലൂടെ പരിചയപ്പെട്ട ശേഷം വാഹനത്തിന്റെ ആർസി ബുക്ക് പണയം വെച്ചത് തിരികെഎടുക്കാനാണന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുട്ടി ഉപയോഗിച്ച് വന്നിരുന്ന 2 പവൻ തൂക്കം വരുന്ന ഒരു ജോഡി സ്വർണ്ണകൊലുസ്സും ഒന്നേമുക്കാൽ പവൻ തൂക്കം വരുന്ന ലോക്ക്റ്റോടുകൂടിയ സ്വർണ്ണമാലയും ഉൾപ്പെടെ മൂന്നേമുക്കാൽ പവൻ സ്വർണ്ണഭരണങ്ങൾ കൈവശപ്പെടുത്തുകയായിരുന്നു. ശേഷം കടന്നുകളഞ്ഞ പ്രതികളെ  മൊബൈൽഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പിടികൂടുകയായിരുന്നു. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ ഏലിയാസ് പി ജോർജിന്റെ നേതൃത്വത്തിൽ ,എസ്ഐ അഭിലാഷ്, എസ്ഐ ശ്രീകുമാർ, എസ്ഐ സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീവ് കുമാർ, അനിൽകുമാർ, അനി, സിവിൽ പൊലീസ് ഓഫീസർമാരായ ഷാഫി, വിഷ്ണു, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. Read on deshabhimani.com

Related News