റസ്റ്റ് ഹൗസ് ബുക്കിങ്‌: കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം ആരംഭിക്കും



തിരുവനന്തപുരം > പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിങ്‌ സംവിധാനം കാര്യക്ഷമമാക്കുന്നതിന് കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം തയ്യാറാകുന്നു. പബ്ലിക് ഓഫീസില്‍ സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമിന്റെ ഔപചാരികമായ ഉദ്ഘാടനം ബുധനാഴ്‌ച രാവിലെ 11.30ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഓണ്‍ലൈന്‍ ബുക്കിങില്‍ ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കാവുന്ന കോള്‍ സെന്ററായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഇതിനായി പ്രത്യേക ഫോണ്‍ നമ്പറുകളും നല്‍കും. ഓൺലൈന്‍ സംവിധാനത്തെ സഹായിക്കാന്‍ റസ്റ്റ് ഹൗസുകളുടെ ഏകോപനം സാധ്യമാക്കാനും കണ്‍ട്രോള്‍ റൂം വഴി ലക്ഷ്യമിടുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. Read on deshabhimani.com

Related News