ചെങ്കോട്ടയിലേക്കുള്ള കോണ്‍ഗ്രസ് പ്രതിഷേധം തടഞ്ഞ് പൊലീസ്



ന്യൂഡല്‍ഹി> കോണ്‍ഗ്രസിന്റെ ചെങ്കോട്ടയിലേക്കുള്ള പ്രതിഷേധത്തിന് അനുമതി നിഷേധിച്ച്  പൊലീസ്.പന്തം കൊളുത്തി പ്രതിഷേധത്തിന് എത്തുന്ന പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് നീക്കി. കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് ഉള്‍പ്പടെ ഉള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രക്ഷോഭം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.  ഇന്ന് രാത്രി ചെങ്കോട്ടയില്‍ ദീപം കൊളുത്തി പ്രതിഷേധത്തിന് പുറമേ ഏപ്രില്‍ 15 മുതല്‍ ഏപ്രില്‍ 30 വരെ ജില്ലാടിസ്ഥാനത്തില്‍ ജയില്‍ നിറയ്ക്കല്‍ സമരവും നടത്തുമെന്ന്  എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു   Read on deshabhimani.com

Related News