ആശുപത്രിയിലെ ലൈംഗികാതിക്രമം: പ്രതിയായ ഡോക്‌ടർക്കെതിരെ വീണ്ടും പരാതി



കൊച്ചി > എറണാകുളം ജനറൽ ആശുപത്രിയിലെ ലൈംഗികാതിക്രമപരാതിയിൽ പ്രതിയായ മുതിർന്ന ഡോക്‌ടർക്കെതിരെ വീണ്ടും ലൈംഗിക അതിക്രമ പരാതി. 2018 ൽ ആശുപത്രിയിൽ ജോലി ചെയ്‌തിരുന്ന മറ്റൊരു വനിതാ ഡോക്ടറാണ് ഇപ്പോൾ പരാതി നൽകിയത്. വിദേശത്തുള്ള ഡോക്ടർ ഇ മെയിൽ വഴിയാണ് പരാതി നൽ‌കിയത്. 2018ൽ ഹൗസ് സർജൻസി ചെയ്യുന്ന കാലയളവിൽ അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിലുള്ളത്. ഇതേ കാലയളവിൽ തന്നെ ഇവിടെയുണ്ടായിരുന്ന മറ്റൊരു വനിതാ ഡോക്ടറാണ് മുമ്പ് പരാതി നൽകിയിരുന്നത്. ഇൻറേൺഷിപ്പിനിടെ ഡോക്ടർ കടന്നു പിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്‌തുവെന്നായിരുന്നു പരാതി. ഈ പരാതിയിൽ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അടുത്ത പരാതി ഉയരുന്നത്. രണ്ടാമത് പരാതി നൽകിയ ഡോക്ടറുടെ മൊഴിയെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.       Read on deshabhimani.com

Related News