മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗിക വാട്‌സ്‌അപ്പ് ചാനൽ
തിരുവനന്തപുരം > വാട്‌സ്‌അപ്പ് ചാനൽസ് ഫീച്ചർ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വാട്‌സ്‌അപ്പ് ചാനൽ ആരംഭിച്ചു. ചാനലിൽ ജോയിൻ ചെയ്യുന്നതിലൂടെ വാട്‌സ്അപ്പ് ഉപയോക്താക്കൾക്ക് മുഖ്യമന്ത്രിയെ വാട്‌സ്അപ്പിൽ പിന്തുടരാനും അദ്ദേഹം പങ്കുവയ്ക്കുന്ന പുതിയ വിവരങ്ങൾ അറിയാനും സാധിക്കും. "Kerala Chief Minister' എന്ന ചാനലിലേക്ക് https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L ലിങ്കിലൂടെ ജോയിൻ ചെയ്യാം. നേരത്തെ സിപിഐ എം സംസ്ഥാന കമ്മിറ്റിയും ഔദ്യോഗിക വാട്‌സ്‌അപ്പ് ചാനൽ ആരംഭിച്ചിരുന്നു. Read on deshabhimani.com