കേരള ചിൽഡ്രൻസ് ലിറ്റററി ഫെസ്റ്റ് ലോഗോ പ്രകാശിപ്പിച്ചു
തൃശൂർ > കേരള ചിൽഡ്രൻസ് ലിറ്റററി ഫെസ്റ്റ് ലോഗോ സംഘാടക സമിതി ചെയർപേഴ്സൺ എം എം വർഗീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസിന് നല്കി പ്രകാശനം ചെയ്തു. മുരളി പെരുനെല്ലി എംഎൽഎ, കെ കെ രാമചന്ദ്രൻ എംഎൽഎ , എൽഡിഎഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾ ഖാദർ, സിപിഐ എം ഏരിയ സെക്രട്ടറി കെ.രവീന്ദ്രൻ, ഇ ഡി ഡേവിസ് , പി ഗോപി നാരായണൻ, സി പി രമേശൻ, കെ ടി അമൽറാം എന്നിവർ പങ്കെടുത്തു. സമ്മാനാർഹമായ ലോഗോക്ക് 5000 രൂപയും പ്രശസ്തിപത്രവും പുസ്തകവും ഒക്ടോബർ 22 ന് ചേരുന്ന സമാപന സമ്മേളനത്തിൽ നല്കും. ഡിസൈൻ ചെയ്തത് രാജഗോപാലൻ കെ പയ്യന്നൂരാണ്. Read on deshabhimani.com