മതിലിടിഞ്ഞ് വീണ് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം
കൊല്ലങ്കോട് > മുതലമട കാടംകുറുശിയിൽ മതിലിടിഞ്ഞ് വീണ് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. കാടംകുറുശി വിൽസൺ- ഗീതു ദമ്പതികളുടെ മകൻ വേദവാണ് മരിച്ചത്. വ്യാഴം പകൽ 3.30നായിരുന്നു അപകടം. മുത്തച്ഛൻ വേലായുധൻ സൊസൈറ്റിയിൽ പാൽ കൊടുക്കാൻ പോയപ്പോൾ കുട്ടി പുറകെ പോയി. ഈസമയത്ത് സമീപത്തെ വീടിന്റെ മതിലിടിഞ്ഞ് ദേഹത്ത് വീഴുകയായിരുന്നു. ഉടൻ സമീപവാസികൾ ഓടിയെത്തി കുട്ടിയെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സഹോദരി: വേദ. Read on deshabhimani.com