കാനുമായി ഒരാള്‍ ട്രെയിനിനു സമീപം എത്തി; സിസിടിവി ദൃശ്യം പുറത്ത്; എൻഐഎ വിവരം തേടി



കണ്ണൂര്‍> ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിലുണ്ടായ തീപിടിത്തത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.പുലര്‍ച്ചെ ഒന്നരയോടെ ട്രെയിനില്‍നിന്ന് പുക ഉയരുകയായിരുന്നു എന്ന് ദൃക്‌സാക്ഷി പറഞ്ഞു.കാനുമായി ഒരാള്‍ ട്രെയിനിനു സമീപം എത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.പുക ഉയരുകയും ഉടന്‍ തന്നെ തീ ആളിക്കത്തിയെന്നും ദൃക്‌സാക്ഷി ജോര്‍ജ് വെളിപ്പെടുത്തി. തീപിടിത്തത്തില്‍ ട്രെയിനിന്റെ പിന്‍ഭാഗത്തെ ജനറല്‍ കോച്ചുകളിലൊന്ന് പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായി റെയില്‍വേ പൊലീസ് പറഞ്ഞു. ഫൊറന്‍സിക് പരിശോധനയിലൂടെ മാത്രമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂ എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംഭവത്തിൽ എൻഐഎ  വിവരംതേടി. ഏപ്രിൽ 2ന് കോഴിക്കോട് എലത്തുരിലുണ്ടായ ട്രെയിൻ തീവെയ്പ്പ് കേസും  നിലവിൽ എൻഐഎ ആണ് അന്വേഷിക്കുന്നത് .   Read on deshabhimani.com

Related News