മന്ത്രിസഭാ പുനഃസംഘടന ചർച്ച; പിന്നിൽ എൽഡിഎഫിനെ സ്നേഹിക്കാത്തവർ: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം> മന്ത്രിസഭാ പുനഃസംഘടന ചർച്ചകൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വാർത്തകൾക്ക് പിന്നിലുള്ളത് എൽഡിഎഫിനെ സ്നേഹിക്കുന്നവരല്ല. എത്ര കാലം മന്ത്രി ആയിരിക്കുന്നു എന്നതിലല്ല, എന്തുചെയ്യുന്നു എന്നതിലാണ് കാര്യം. എൽഡിഎഫ് ചർച്ച ചെയ്യേണ്ട കാര്യങ്ങൾ സമയാസമയത്ത് ചർച്ച ചെയ്യും. രണ്ട് മാസത്തിനപ്പുറം പരിഗണിക്കേണ്ട വിഷയങ്ങൾ ഇപ്പോൾ പരിഗണിക്കേണ്ടതില്ല. രണ്ടര വർഷമാണ് കാലാവധിയെങ്കിൽ അത് പൂർത്തിയാക്കി പോകുന്നതിൽ അസ്വാഭാവികതയില്ല. ഇടതുപക്ഷമുന്നണിക്ക് കോട്ടംതട്ടാത്ത വിധത്തിലുള്ള തീരുമാനം കൈക്കൊള്ളാൻ ശേഷിയുള്ള സംവിധാനം എൽഡിഎഫിനുണ്ടെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com