"ധീരജിന്റെ അനുഭവം ഓർമ്മ വേണം, സിപിഐ എം തീക്കൊള്ളികൊണ്ട്‌ തലചൊറിയുന്നു'; കൊലവിളിയുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്‌

സി പി മാത്യു, ധീരജ്‌


ഇടുക്കി > എസ്‌എഫ്‌ഐ പ്രവർത്തകർക്ക്‌ നേരെ പരസ്യ ഭീഷണിയുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്‌ സി പി മാത്യു. രാഹുലിന്റെ ഓഫീസ്‌ ആക്രമിച്ചവർക്ക്‌ ധീരജിന്റെ അനുഭവം ഓർമ്മ വേണമെന്ന്‌ സി പി മാത്യു ഭീഷണിപ്പെടുത്തി. സിപിഐ എം തീക്കൊള്ളികൊണ്ട്‌ തലചൊറിയുകയാണെന്നും സി പി മാത്യു പറഞ്ഞു. മുരിക്കാശ്ശേരിയിൽ കോൺഗ്രസ്‌ സംഘടിപ്പിച്ച പരിപാടിക്കിടെയാണ്‌ പരസ്യ ഭീഷണി മുഴക്കിയത്‌. എസ്‌എഫ്‌ഐ പ്രവർത്തകനായ ധീരജിനെ കൊന്നത്‌ യൂത്ത്‌ കോൺഗ്രസാണെന്ന്‌ പരസ്യമായി സമ്മതിക്കുകയാണ്‌ ഡിസിസി പ്രസിഡന്റ്‌ ചെയ്‌തത്‌. മുൻപും ഇത്തരം പരസ്യ ഭീഷണിയുമായി സി പി മാത്യു രംഗത്തെത്തിയിരുന്നു. നേരത്തെ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെയും സി പി മാത്യു പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നു. യുഡിഎഫിൽ നിന്ന് വിജയിച്ച രാജി ചന്ദ്രൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തണലിൽ സുഖവാസം അനുഭവിക്കുകയാണെന്നും കാലാവധി പൂർത്തിയാക്കുന്നത് വരെ രണ്ട് കാലിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫിസിൽ വരാൻ അനുവദിക്കില്ലെന്നുമായിരുന്നു പ്രസ്താവന. ഇതിനെതിരെ രാജി ചന്ദ്രൻ നൽകിയ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സി പി മാത്യുവിനെതിരെ അന്ന് ഇടുക്കി പൊലീസ് കേസെടുത്തിരുന്നു.   Read on deshabhimani.com

Related News