ഇടുക്കിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഒരു മരണം
ഇടുക്കി> ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. അടിമാലി കുളമാങ്കുഴ സ്വദേശി സജീവ് ആണ് മരിച്ചത്. നേര്യമംഗലം ചാക്കോച്ചി വളവിൽ മൂന്നാർ- എറണാകുളം ബസ് ആണ് അപകടത്തില്‍പ്പെട്ടത്. മറ്റ് വാഹനങ്ങള്‍ക്ക് വഴി കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ നേര്യമംഗലം, കോതമംഗലം ആശുപത്രികളിലേക്ക് മാറ്റി. ബസില്‍ നിന്ന് ആളുകളെ പുറത്തെടുക്കുന്നത് തുടരുകയാണ്. ബസില്‍ അറുപതോളം യാത്രക്കാർ ഉണ്ടായിരുന്നു. Read on deshabhimani.com