നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് രണ്ട് തൊഴിലാളികൾ മരിച്ചു
കോഴിക്കോട് > തൊണ്ടയാട് നിർമാണത്തിരുന്ന ബഹുനില കെട്ടിടത്തിന്റെ് സ്ലാബ് വീണ് രണ്ട് നിർമാണ തൊഴിലാളി മരിച്ചു. തമിഴ്‌നാട് സ്വദേശികളായ സലീം ഖാൻ(26), കാർത്തിക്24) എന്നിവരാണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ ഏഴോടെയാണ് സംഭവം. രാവിലെ എട്ട് പേരടങ്ങുന്ന തൊഴിലാളികളാണ് സ്ഥലത്ത് ജോലിയിലുണ്ടായിരുന്നത്. അതിൽ അഞ്ചുപേരാണ് അപകടത്തിൽപെട്ടത്. അതിൽ കാർത്തിക് മെഡിക്കൽ കോളേജ് ആശുപത്രിയിലും സലീം സ്വകാര്യ ആശുപത്രിയിലും മരണമടഞ്ഞു. തമിഴ്‌നാട് സ്വദേശികളായ തങ്കരാജ്(32), ജീവ(22), ഗണേഷ്(32) എന്നിവർ പരിക്കുകളോടെ ചികിത്സയിലാണ്. ഇതിൽ ഗണേഷിന്റെ നില ഗുരുതരമാണ്. കെട്ടിടത്തിൽ കോൺക്രീറ്റ് സ്ലാബ് സ്ഥാപിക്കുന്ന തൊഴിലാളികളാണിവർ. തമിഴ്‌നാട്ടിൽനിന്ന് നിർമിച്ച്‌കൊണ്ടുവന്ന സ്ലാബ് നാലംനിലയുടെ മേൽക്കൂരയിൽ ഉറപ്പിക്കുമ്പോഴാണ് അപകടമുണ്ടായയത്. നാലാം നിലയിൽനിന്ന് സ്ലാബ് താഴേക്ക് പതിക്കുകയായിരുന്നു. സലീമും കാർത്തികും സ്ലാബിനടിയലായി. Read on deshabhimani.com