ബ്രഹ്മപുരം തീപിടുത്തത്തിൽ അട്ടിമറിയില്ല: പൊലീസ് അന്വേഷണ റിപ്പോർട്ട്
കൊച്ചി> ബ്രഹ്മപുരം തീപിടുത്തത്തിൽ അട്ടിമറിയില്ലെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട്. അമിതമായ ചൂടാണ് തീപിടുത്തത്തിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചു. മാലിന്യത്തിന്റെ അടിത്തട്ടിൽ ഉയർന്ന താപനില തുടരുകയാണ്. പ്ലാന്റിൽ ഇനിയും തീപിടുത്തിന് സാധ്യതയുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. Read on deshabhimani.com