മലയാളമാധ്യമ ചരിത്രം പ്രമേയമാക്കിയ 'ഇതിവാർത്താഹ' വായനക്കാരിലേക്ക്



കോട്ടയം >  മലയാള മാധ്യമങ്ങളുടെ സമ്പൂർണ ചരിത്രം പ്രമേയമായ ‘ഇതി വാർത്താഹ’ പ്രകാശനം ചെയ്തു. തേവര സെക്രഡ് ഹാർട്ട്‌ കോളേജിലെ മാധ്യമ വിദ്യാർഥികളും അധ്യാപകരും ചേർന്നാണ് പുസ്തകം തയാറാക്കിയത്. മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് ജേക്കബ്‌ പുസ്തകം പ്രകാശനം ചെയ്‌തു. വ്യാഴാഴ്‌ച്ച തേവര സെക്രഡ് ഹാർട്ട്‌ കോളേജിലായിരുന്നു പുസ്തക പ്രകാശനം. സേക്രഡ് ഹാർട്ട് കോളേജ് മാനേജർ റവ ഫാദർ വർഗീസ് കാച്ചപ്പിള്ളി, പ്രിൻസിപ്പൽ ഡോ. ബിജു സി എസ്, റവ. ഫാദർ ജോസഫ് കുശുമാലയം, ബാബു ജോസഫ്‌, ലൈബ്രേറിയൻ ബിജു വി വി എന്നിവർ ചടങ്ങിൽ സംസാരിച്ചു. Read on deshabhimani.com

Related News