ബിജെപി നേതാവ് ശങ്കു ടി ദാസിന് വാഹനാപകടത്തിൽ പരിക്ക്



മലപ്പുറം> ബി ജെ പി നേതാവ് അഡ്വ ശങ്കു ടി ദാസിന് വാഹനാപകടത്തിൽ പരിക്കേറ്റു. ഇന്നലെ രാത്രി ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ  ശങ്കു ടി ദാസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ ആണ് അപകടം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൃത്താല മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. Read on deshabhimani.com

Related News