പന്തളത്ത്‌ ബിജെപിയിൽ തമ്മിലടി രൂക്ഷം; പാർലമെന്ററി പാർടി സെക്രട്ടറി രാജിവച്ചു



പന്തളം  പന്തളം നഗരസഭ കൗൺസിലറും ബിജെപി  ജില്ലാ സെക്രട്ടറിയുമായ  കെ വി പ്രഭ  പാർലമെന്ററി പാർടി സെക്രട്ടറി സ്ഥാനം രാജിവച്ചു.  ബിജെപി നേതൃത്വം നൽകുന്ന ഭരണസമിതിയിലെ തമ്മിലടി രൂക്ഷമായതിന്റെ തുടർച്ചയാണ് രാജി. രണ്ടുമാസം മുമ്പ് കെ വി പ്രഭയെ   പന്തളം നഗരസഭാധ്യക്ഷ സുശീല സന്തോഷ് അസഭ്യം പറഞ്ഞിരുന്നു. ഇത്‌ നവമാധ്യമങ്ങളിലൂടെ പുറത്തായിട്ടും അധ്യക്ഷയ്ക്കെതിരെ നടപടി സ്വീകരിച്ചില്ല. ബിജെപി ജില്ലാ നേതൃത്വം ചർച്ചയ്ക്ക് വിളിച്ചപ്പോൾ  ചെയർപേഴ്സൺ പങ്കെടുത്തില്ല.  നടപടി അനന്തമായി വൈകിയതോടെ ശനിയാഴ്ച ജില്ലാ പ്രസിഡന്റിന് വാട്സാപിലൂടെ രാജിക്കത്തയക്കുകയായിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള നഗരസഭയിൽ ഈ തമ്മിലടി മൂലം ഭരണം സ്‌തംഭിച്ചു. Read on deshabhimani.com

Related News