കോട്ടയത്ത് വൃദ്ധ മാതാവിനെ മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍
കോട്ടയം> കോട്ടയം മീനടത്ത് വൃദ്ധ മാതാവിനെ മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍. മീനടം മാത്തുര്‍പ്പടി തെക്കേല്‍ കൊച്ചുമോന്‍ ( 48 ) ആണ് പാമ്പാടി പോലീസിന്റെ പിടിയിലായത്.മദ്യത്തിന് അടിമയായ കൊച്ചുമോന്‍ വീട്ടില്‍ സ്ഥിരമായി മാതാവിനെ മൃഗീയമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു. നാട്ടുകാര്‍ ഇടപെട്ടിട്ടും ഇയാള്‍ മര്‍ദ്ദനം തുടര്‍ന്നുകൊണ്ടിരുന്നു ഇന്നലെ വീണ്ടും മാതാവിനെ മര്‍ദ്ദിക്കുന്ന സമയത്ത് കൊച്ചുമോന്റെ ഭാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി വാര്‍ഡുമെമ്പര്‍ക്കും മറ്റുള്ളവര്‍ക്കും അയക്കുകയായിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. Read on deshabhimani.com