അരിക്കൊമ്പനെ കണ്ട് ഭയന്ന് വാഹനത്തില്‍ നിന്ന് വീണു; കമ്പം സ്വദേശിക്ക് ദാരുണാന്ത്യം



കമ്പം> അരിക്കൊമ്പനെ കണ്ട് ഭയന്ന് വാഹനത്തില്‍ നിന്ന് വീണ കമ്പം സ്വദേശി മരിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാല്‍ രാജ് (65) ആണ് മരിച്ചത്. തലയ്ക്കു പുറമേ ആന്തരികാവയവങ്ങള്‍ക്കും പരുക്കേറ്റിരുന്നുവെന്നാണ് സൂചന. എല്ലുകള്‍ ഒടിഞ്ഞുപോയിരുന്നു. ആന്തരിക രക്തസ്രാവമുണ്ടായിരുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ശനിയാഴ്ച കമ്പം നഗരത്തില്‍ ഇറങ്ങിയ ആനയുടെ മുന്നില്‍ ഇദ്ദേഹം പെട്ടിരുന്നു.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഷണ്‍മുഖനാഥന്‍ കോവില്‍ പരിസരത്താണ് നിലവില്‍ അരിക്കൊമ്പനുള്ളത്. ക്ഷേത്രത്തിലേക്കുള്ള രണ്ട് പ്രധാന വഴികളും തമിഴ്‌നാട് വനംവകുപ്പ് അടച്ചിട്ടുണ്ട്.കോവിലിന്റെ പിന്നിലുള്ള ഒരു തോട്ടത്തിലേക്ക് കൊമ്പന്‍ ഇറങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ അധികൃതരെ അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്. മയക്കുവെടി വയ്ക്കാനുള്ള വെറ്റിനറി ഡോക്ടര്‍മാരുടെ സംഘവും സ്ഥലത്ത് തുടരുന്നുണ്ട്.   Read on deshabhimani.com

Related News