സംസ്ഥാന സര്‍ക്കാര്‍ നവകേരളം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു: ഗവര്‍ണര്‍



തിരുവനന്തപുരം> സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. ഗവര്‍ണര്‍ ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് മലയാളത്തില്‍ റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു.  സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് നവകേരളം ലക്ഷ്യമാക്കിയന്നും രാജ്യത്ത് ദരിദ്രര്‍ ഏറ്റവും കുറവുള്ളത് കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ വളര്‍ച്ചയില്‍ രാജ്യത്തിന്റെ പുരോഗതിയില്‍ നിന്ന് കേരളം പ്രചോദനമുള്‍ക്കൊണ്ടു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മികച്ച നേട്ടം ഉണ്ടാക്കി.എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന രാജ്യത്തിന്റെ സ്വപ്നത്തിന് ലൈഫ് പദ്ധതി കരുത്ത് പകര്‍ന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. ആരോഗ്യമേഖലയില്‍ കേരളം വലിയ നേട്ടങ്ങളുണ്ടാക്കി. ആര്‍ദ്രം മിഷന്‍ കേരളത്തിന്റെ ആരോഗ്യ മേഖലയെ പുനഃക്രമീകരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രി വരെ ഉള്ളിടങ്ങളില്‍ ഈ പുരോഗതി വ്യക്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.   Read on deshabhimani.com

Related News