കേരളാ പൊലീസ് മികച്ചത് ; യുപിയേക്കാൾ ഏറെമുന്നിൽ : ഗവർണർ
കോഴിക്കോട് യുപി പൊലീസിനേക്കാൾ എത്രയോ മികച്ചതാണ് കേരളാ പൊലീസെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. യുപിയുമായി താരതമ്യംചെയ്യുമ്പോൾ പരാതി പരിഹരിക്കുന്നതിലും പ്രതിസന്ധികളിലും ഇടപെടുന്നതിലും മുന്നിലാണ് കേരള പൊലീസ്. കോവിഡ് സമയത്ത് നടത്തിയ സേവനം അഭിനന്ദനാർഹമാണ്. സ്വന്തം ജനത്തെയാണ് സേവിക്കുന്നത് എന്ന ചിന്ത അവരിൽ എപ്പോഴുമുണ്ട്. ജനമൈത്രി പൊലീസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മുൻ ഡിജിപി ലോക്‌നാഥ് ബെഹ്റ സംസാരിച്ചു. എം കെ രാഘവൻ എംപി അധ്യക്ഷനായി. Read on deshabhimani.com