ജലനിരപ്പുയരാൻ സാധ്യത; അഞ്ചുരുളി ടണല്‍ മുഖത്ത് 
പ്രവേശനം നിരോധിച്ച് കെഎസ്ഇബി



കട്ടപ്പന > ജലനിരപ്പുയരാനുള്ള സാധ്യത മുന്നില്‍കണ്ട് അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിലെ ടണൽ മുഖത്തേയ്‍ക്കുള്ള പ്രവേശനം കെഎസ്ഇബി ഡാം സേഫ്റ്റി വിഭാഗം നിരോധിച്ചു. കഴിഞ്ഞദിവസം രാത്രി ഡാം സേഫ്‍റ്റി വാഴത്തോപ്പ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ പേരില്‍ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് ഗേറ്റ് പൂട്ടി.   ആളുകൾ ഇറങ്ങുന്ന ഭാഗത്ത് വഴുക്കലുള്ളതായി ബോര്‍ഡില്‍ പറയുന്നു. മുന്നറിയിപ്പ് അവഗണിച്ചും സന്ദർശകർ ടണൽ മുഖത്ത് ഇറങ്ങുന്നുണ്ട്. ടണൽ മുഖത്ത് ഇതുവരെ അപകടങ്ങൾ ഉണ്ടായിട്ടില്ല. വെള്ളം ഉയരുമ്പോള്‍ ആളുകൾ ഇറങ്ങാറുമില്ല. പ്രവേശന നിരോധനം ടൂറിസത്തെ ബാധിച്ചേക്കുമെന്ന് നാട്ടുകാർ പറയുന്നു. Read on deshabhimani.com

Related News