കോൺഗ്രസിൽ അഭിപ്രായ സ്വാതന്ത്ര്യമില്ല; അനിൽ കെ ആന്റണി പാർട്ടി പദവികളിൽനിന്ന് രാജിവച്ചു
തിരുവനന്തപുരം > കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എ കെ ആന്റണിയുടെ മകനുമായ അനിൽ കെ ആന്റണി കോൺഗ്രസ് പദവികൾ വിട്ടു. ട്വിറ്ററിലൂടെയാണ് അനിൽ രാജിക്കാര്യം അറിയിച്ചത്. പാർട്ടി പദവികളെല്ലാം ഒഴിയുന്നതായും ട്വീറ്റിൽ പറഞ്ഞു. ബിബിസിയുടെ മോദി ഡോക്യുമെന്ററി വിവാദത്തിൽ ബിജെപി വാദം ഏറ്റെടുത്ത് അനിൽ ട്വീറ്റ് ചെയ്‌തിരുന്നു. പിന്നാലെ ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് രാജി. അഭിപ്രായസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവരിൽനിന്ന് കടുത്ത ആക്രമണമാണ് ഉണ്ടായത്. ഒരു ട്വീറ്റിന്റെ പേരിൽ പലരും വിളിച്ച് എതിർപ്പ് പറഞ്ഞു. കോൺഗ്രസിന് ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണ്. ഇത്രയും അസഹിഷ്‌ണുതയുടെ ആവശ്യമില്ല. വെറുപ്പിനിടയിൽ തുടരാനാകില്ലെന്നും അനിൽ ട്വീറ്റിൽ പറഞ്ഞു. Read on deshabhimani.com