എഐ ക്യാമറ സമരം: കെ സുധാകരനെ തളളി വി ഡി സതീശൻ
തൃശൂർ > എഐ ക്യാമറ സമരത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ തളളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എഐ ക്യാമറ മറച്ച് കോൺഗ്രസ് സമരം നടത്തില്ലെന്നും പകരം സായാഹ്‌ന ധർണകളാണ് നടത്തുകയെന്നും സതീശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജൂൺ അഞ്ചിന് ക്യാമറ സ്ഥാപിച്ച എല്ലാ കേന്ദ്രങ്ങളിലും സമാധാനപരമായിരിക്കും സമരം. ഇക്കാര്യത്തിൽ കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ച സമരരീതി ചർച്ചയിലൂടെ മാറ്റും. അഴിമതിയിൽ ഡോക്‌ടറേറ്റ് കിട്ടിയവർ ഉദ്യോഗസ്ഥർക്കിടയിലുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. അഴിമതിക്കാർക്ക് ഡോക്ടറേറ്റ് കൊടുക്കുന്ന സർവകലാശാലയുടെ വൈസ് ചാൻസലറാണ് മുഖ്യമന്ത്രിയെന്ന് വി ഡി സതീശൻ ആരോപിച്ചു. അഴിമതി ആരോപണങ്ങൾക്ക് മറുപടി പറയാതെ മൗനത്തിൽ ഒളിക്കുന്ന മുഖ്യമന്ത്രി, വില്ലേജ് ഓഫിസിലെ കൈക്കൂലിയെ കുറിച്ച് പറയുന്നത് വിചിത്രമാണെന്നും സതീശൻ പറഞ്ഞു. Read on deshabhimani.com