നടിയെ ആക്രമിച്ച കേസ് പ്രിന്‍സിപ്പല്‍ സെഷൻസ് കോടതിയല്ല പരിഗണിക്കേണ്ടതെന്ന് പ്രോസിക്യൂഷൻ



കൊച്ചി> നടിയെ ആക്രമിച്ച കേസ് പരിഗണിക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കഴിയില്ലെന്ന് പ്രോസിക്യൂഷന്‍. ഇക്കാര്യം ചുണ്ടിക്കാട്ടി ജഡ്ജി ഹണി എം വര്‍ഗീസിന് മുന്നില്‍ അപേക്ഷ സമര്‍പ്പിച്ചു. സിബിഐ കോടതിക്കാണ് കേസ് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നത്. ജോലിഭാരം കാരണം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കേസ് കൈമാറാന്‍ കഴിയില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തതും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കേസ് ഫയല്‍ ഏത് കോടതിയുടെ അധികാരപരിധിയിലെന്ന് തീരുമാനിക്കണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അജകുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹണി എം. വര്‍ഗീസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായപ്പോള്‍ കേസ് രേഖകള്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. കേസ് ഈ മാസം 11 ന് പരിഗണിക്കും Read on deshabhimani.com

Related News