ഇന്നസെന്റിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു



കൊച്ചി > നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഗുരുതരമായ പല രോഗാവസ്ഥകള്‍ പ്രകടമാണെന്നും അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലല്ലെന്നും രാവിലെ 9.45ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ഇന്നസെന്റ് മെഡിക്കല്‍ സംഘത്തിന്റെ സൂക്‌ഷ്മ നിരീക്ഷണത്തില്‍ എക്‌മോ സപ്പോര്‍ട്ടില്‍ തുടരുകയാണെന്നും ലേക് ഷോർ ആശുപത്രി അധികൃതർ വ്യക്തമാക്കി. ശ്വാസതടസ്സത്തെ തുടർന്ന് മാർച്ച് മൂന്നിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.   Read on deshabhimani.com

Related News