തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നുവീണ് യാത്രക്കാരന് ഗുരുതര പരിക്ക്



തൃശൂര്‍> തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നുവീണ് യാത്രക്കാരന് ഗുരുതമായി പരിക്കേറ്റു. കൊയിലാണ്ടി സ്വദേശി 37 വയസ്സുള്ള ബിജു ബാലകൃഷ്ണനാണ് പരുക്കേറ്റത്. തൃശൂര്‍ പൂങ്കുന്നം റെയില്‍വേ സ്‌റ്റേഷനില്‍ ഇന്ന് രാവിലെ ആയിരുന്നു അപകടം. എക്‌സ്‌ക്യൂട്ടിവ് എക്‌സ്പ്രസില്‍ നിന്നും സ്‌റ്റേഷനില്‍ ഇറങ്ങാന്‍ നില്‍ക്കവെ ട്രെയിനില്‍ നിന്നും കാല്‍ വഴുതി വീഴുകയായിരുന്നു. വലതുകാലിന് ഗുരുതരമായി പരുക്കേറ്റ ബിജു ബാലകൃഷ്ണനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   Read on deshabhimani.com

Related News