വയനാട്ടിൽ കടുവ സെൻസസ്‌ തുടങ്ങി; വന്യമൃഗ ശല്യം കൈകാര്യം ചെയ്യാൻ ശാസ്‌ത്രീയ നടപടി: മന്ത്രി എ കെ ശശീന്ദ്രൻ



തിരുവനന്തപുരം > വയനാട്ടിൽ കടുവ സെൻസസ്‌ നടപടി തുടങ്ങിയെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ. വന്യമൃഗ ശല്യം ഫലപ്രദമായി കൈകാര്യം ചെയ്യാൻ പദ്ധതി നടന്നുവരികയാണ്‌. പത്ത്‌ വർഷത്തേക്കാണ്‌ പദ്ധതി. ഇതുവരെ സ്വീകരിച്ച നടപടികൾ ഫലപ്രദമല്ല. അതുകൊണ്ടാണ്‌ ശാസ്‌ത്രീയ നടപടിയിലേക്ക്‌ നീങ്ങുന്നത്‌. വയനാട്ടിലെ കടുവാ സംരക്ഷണ കേന്ദ്രത്തിലെ സൗകര്യങ്ങൾ കൂട്ടും. ബഫർസോൺ ഉത്‌കണ്‌ഠയ്‌ക്ക്‌ പരിഹാരം നിയമവഴി മാത്രമാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.   Read on deshabhimani.com

Related News