മലബാർ ക്യാൻസർ സെന്ററിൽ
തലശേരി മലബാർ ക്യാൻസർ സെന്ററിൽ പ്രോജക്ടുമായി ബന്ധപ്പെട്ട താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടൊഴിവുണ്ട്. ഡാറ്റ എൻട്രി ഓപറേറ്റർ 2, റിസർച്ച് നേഴ്‌സ് 2, ഫാർമസിസ്‌റ്റ് 1, ക്ലിനിക്കൽ ട്രയൽ കോ–- ഓർഡിനേറ്റർ 2, പ്രോജക്ട് മാനേജർ 1, എന്നിങ്ങനെയാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് മൂന്ന്. വിശദവിവരത്തിന് www.mcc.kerala.gov.in Read on deshabhimani.com