ഇന്ത്യൻ ഓയിൽ 
കോർപറേഷനിൽ 
1720



ഇന്ത്യൻ ഓയിൽ കോർപറേഷന്റെ റിഫൈനറികളിൽ അപ്രന്റിസ്‌ഷിപ്പിന്‌ അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 1720 ഒഴിവുണ്ട്‌. ബറൗനി, ഗുജറാത്ത്‌, ഹാൽദിയ, ദിഗ്‌ബോയ്‌, ബൻഗായ്‌ഗാവ്‌, ഗുവാഹത്തി, പാരദ്വീപ്‌, മധുര, പാനിപത്ത്‌ റിഫൈനറികളിലാണ്‌ അവസരം. അറ്റന്റർ ഓപറേറ്റർ(കെമിക്കൽ പ്ലാന്റ്‌), ഫിറ്റർ (മെക്കാനിക്കൽ), ബോയ്‌ലർ(മെക്കാനിക്കൽ), കെമിക്കൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇൻസ്‌ട്രുമെന്റേഷൻ, സെക്രട്ടറിയൽ അസിസ്‌റ്റന്റ്‌, അക്കൗണ്ടന്റ്‌, ഡാറ്റ എൻട്രി ഓപ്പറേറ്റർ  എന്നിങ്ങനെയാണ്‌ അവസരം. പ്രായം: 18–-24. പ്ലസ്‌ടു/ ബിരുദം/ ഡിപ്ലോമ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. അവസാന തീയതി: നവംബർ 20. വിശദവിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി സമർപ്പിക്കാനും www.iocl.com, www.iocrefrecruit.in സന്ദർശിക്കുക. Read on deshabhimani.com

Related News