ആർമി പബ്ലിക് സ്കൂളിൽ അധ്യാപകരാകാൻ അവസരം



ആർമി വെൽഫെയർ എഡ്യുക്കേഷൻ സൊസൈറ്റിക്ക് കീഴിലെ ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകരാകാൻ അവസരം. വിവിധ കന്റോൺമെന്റിനും മിലിട്ടറി സ്റ്റേഷനും കീഴിലായി 137 സ്കൂളുകളാണുള്ളത്. കേരളത്തിൽ തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലാണ് ആർമി സ്കൂളുകൾ. ഒഴിവുകളുടെ എണ്ണം പ്രസിദ്ധീകരിച്ചിട്ടില്ല. പിജിടി (പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ)‐ ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോടെക്, സൈക്കോളജി, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ് ഇൻഫർമാറ്റിക്സ്, ഹോം സയൻസ്, ഫിസിക്കൽ എഡ്യുക്കേഷൻ, ടിജിടി (ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ)‐ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഹിസ്റ്ററി, ജ്യോഗ്രഫി,  പൊളിറ്റിക്കൽ സയൻസ്, മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കംപ്യൂട്ടർ, ഫിസിക്കൽ എഡ്യുക്കേഷൻ, പിആർടി (പ്രൈമറി ടീച്ചർ) വിഭാഗങ്ങളിലാണ് ഒഴിവ്. യോഗ്യത പിജിടി‐ ബിരുദാനന്തര ബിരുദവും ബിഎഡും. ടിജിടി‐ ബിരുദവും ബിഎഡും. പിആർടി‐ ബിരുദം, ബിഎഡ്/ എലമെന്ററി എഡ്യുക്കേഷനിൽ ദ്വിവത്സര ഡിപ്ലോമ.  50 ശതമാനം മാർക്ക് നേടണം. 2021 ഏപ്രിൽ ഒന്നിനെ അടിസ്ഥാനമാക്കിയാണ്  പ്രായം കണക്കാക്കുക.www.aps-csb.in, www.awesindia.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 20.   Read on deshabhimani.com

Related News