എസ്‌ബിഐയിൽ 2000 പ്രൊബേഷനറി ഓഫീസർ



സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ(എസ്‌ബിഐ) പ്രൊബേഷനറി ഓഫീസറുടെ 2000 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ജനറൽ –- 810, ഒബിസി–-540, എസ്‌സി–- 300, എസ്‌ടി–- 150, ഇഡബ്ല്യുഎസ്‌ –- 200 എന്നിങ്ങനെയാണ്‌ അവസരം. ബിരുദ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. പ്രായം 21–-30.  പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, സൈക്കോ മെട്രിക്‌ പരീക്ഷ, അഭിമുഖം, ഗ്രൂപ്പ്‌ ഡിസ്‌കഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌.  ആദ്യഘട്ടമായ പ്രിലിമിനറി പരീക്ഷ നവംബറിലും മെയിൽ പരീക്ഷ ഡിസംബർ/ ജനുവരിയിലും നടക്കും. പ്രിലിമിനറി പരീക്ഷ ഓൺലൈനായി ഒബ്‌ജക്ടീവ്‌ മാതൃകയിൽ. 100 മാർക്ക്‌. ഒരു മണിക്കൂർ സമയം. ഇംഗ്ലീഷ്‌ ലാംഗ്വേജ്‌, ക്വാണ്ടിറ്റേറ്റീവ്‌ ആപ്റ്റിറ്റ്യൂഡ്‌, റീസണിങ്‌ എബിലിറ്റി എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങൾ. പ്രിലിമിനറി പരീക്ഷയിൽനിന്ന്‌ ഒഴിവുകളുടെ പത്തിരട്ടി പേരെ മെറിറ്റ്‌ അടിസ്ഥാനത്തിൽ മെയിൻ പരീക്ഷയ്‌ക്ക്‌ തെരഞ്ഞെടുക്കും. മെയിൻ പരീക്ഷയ്‌ക്ക്‌ 200 മാർക്കിന്റെ ഒബ്‌ജക്ടീവ്‌ മാതൃകയിലും 50 മാർക്കിന്റെ ഡിസ്‌ക്രിപ്‌റ്റീവ്‌ മാതൃകയിലും ചോദ്യങ്ങളുണ്ടാവും. സമയം മൂന്ന്‌ മണിക്കൂർ. പ്രിലിമിനറി പരീക്ഷയ്‌ക്ക്‌ കേരളത്തിൽ കണ്ണൂർ, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, തൃശൂർ, കൊച്ചി, ആലപ്പുഴ, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്‌.  മെയിൻ പരീക്ഷയ്‌ക്ക്‌ കൊച്ചിയും തിരുവനന്തപുരവും മാത്രം. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്‌തംബർ 27. വിശവിവരങ്ങൾക്ക്‌   https:// bank.sbi/ careers/ current- –- openings  കാണുക. Read on deshabhimani.com

Related News