ആരോഗ്യ കേരളത്തിൽ 
160 മിഡ്‌ ലെവൽ 
സർവീസ്‌ പ്രൊവൈഡർ



 ദേശീയ ആരോഗ്യ ദൗത്യത്തിൽ (ആരോഗ്യ കേരളം) മലപ്പുറം ജില്ലയിൽ മിഡ്‌ ലെവൽ സർവീസ്‌ പ്രൊവൈഡർമാരുടെ (നഴ്‌സ്‌) 160 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.  പാലക്കാട്‌ ജില്ലയിലെ വിവിധ ഒഴിവുകളിലേക്കും അപേക്ഷിക്കാം. ആരോഗ്യ ഉപകേന്ദ്രങ്ങളിലും വെൽനസ്‌ കേന്ദ്രങ്ങളിലുമായിരിക്കും പ്രവർത്തനം. യോഗ്യത: ബിഎസ്‌സി നഴ്‌സിങ്‌/ ജനറൽ നഴ്‌സിങ് കഴിഞ്ഞ്‌ ഒരു വർഷ പ്രവൃത്തി പരിചയം. ഉയർന്ന പ്രായം: 40. അവസാന തീയതി മലപ്പുറം –- ഒക്‌ടോബർ 20,  പാലക്കാട്‌ –-ഒക്‌ടോബർ 16, വിശദവിവരങ്ങൾക്ക്‌ https://arogyakeralam.gov.in  കാണുക. Read on deshabhimani.com

Related News