SBI യില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍



സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷ്യലിസ്റ്റ് കാഡര്‍ ഓഫീസര്‍ (ഡെപ്യൂട്ടി മാനേജര്‍- ഇന്റേണല്‍ ഓഡിറ്റ്) 50 (ജനറല്‍- 26, ഒബിസി- 13, എസ്സി- 07, എസ്ടി- 04) ഒഴിവുണ്ട്. യോഗ്യത: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ട്സ് ഓഫ് ഇന്ത്യയില്‍നിന്നും സിഎ, സിഐഎസ്എ അഭിലഷണീയം. പ്രായം: 21-35. നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷിക്കേണ്ടതും ഫീസടയ്ക്കേണ്ടതും ഓണ്‍ലൈനായാണ്. 600 രൂപയാണ് ഫീസ്. എസ്സി/ എസ്ടി/ അംഗപരിമിതര്‍ക്ക് നൂറുരൂപ. അവസാന തിയതി ജനുവരി 28. ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷയുടെയും ഇന്റര്‍വ്യു/ ഗ്രൂപ്പ് ഡിസ്കഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തില്‍ എറണാകുളവും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളായിരിക്കും. പരീക്ഷ ഫെബ്രുവരി 25 നാകാനാണ് സാധ്യത.  ആകെ 220 മാര്‍ക്കിന്റെ (രണ്ടേകാല്‍ മണിക്കൂര്‍) 170 ചോദ്യങ്ങളാണുണ്ടാവുക. ഇതില്‍ റീസണിങ്, ക്വാളിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ളീഷ്, പ്രൊഫഷണല്‍ നോളജ് എന്നിവ ഉള്‍പ്പെടും. അപേക്ഷിക്കുമ്പോള്‍ ഫോട്ടോയും ഒപ്പും UPLOAD ചെയ്യണം. വിശദവിവരത്തിന് www.sbi.co.in/ careers, www.bank.sbi/careers  Read on deshabhimani.com

Related News