ഹിന്ദുസ്ഥാൻ കോപ്പറിൽ 290



പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ (HCL) രാജസ്ഥാനിലെ ഖേത്രി കോപ്പർ കോംപ്ലക്‌സിൽ അപ്രന്റിസ്‌ഷിപ്പിന്‌ അപേക്ഷിക്കാം. 290 ഒഴിവുണ്ട്‌. മേറ്റ്‌, ബ്ലാസ്‌റ്റർ, ഡീസൽ മെക്കാനിക്, ഫിറ്റർ, ടർണർ, വെൽഡർ, ഇലക്ട്രീഷ്യൻ, ഇലക്‌ട്രോണിക്‌സ്‌ മെക്കാനിക്‌, സർവേ യർ, റഫ്രിജറേഷൻ ആൻഡ്‌ എയർകണ്ടീഷണർ തുടങ്ങിയ ട്രേഡുകളിലാണ്‌ അവസരം. പ്രായം: 18–-30. അപേക്ഷകർ www.apprenticeshipindia.org എന്ന വെബ്‌സൈറ്റിൽ രജിസ്‌റ്റർ ചെയ്‌തിരിക്കണം. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഡിസംബർ 12. വിശദവിവരങ്ങൾക്ക്‌ www.hindustancopper.com കാണുക. Read on deshabhimani.com

Related News