സൗജന്യ മത്സര പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു



കൊച്ചി> ന്യൂനപക്ഷ ക്ഷേമ വകുപ്പിനുകീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കുള്ള പരിശീലന കേന്ദ്രത്തിൽ പിഎസ്‌സി, യുപിഎസ്‌സി, എസ്‌എസ്‌സി, ആർആർബി, ബാങ്കിങ്‌ തുടങ്ങിയ മത്സര പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനത്തിന്‌ 20വരെ അപേക്ഷിക്കാം. ജൂലൈ ഒന്നിന് ആരംഭിക്കുന്ന പുതിയ ബാച്ചിലേക്കാണ്‌ പ്രവേശനം. രണ്ട്‌ ഫോട്ടോ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്‌, ആധാർ കാർഡിന്റെ പകർപ്പ്‌ എന്നിവ സഹിതം ആലുവ ബാങ്ക് ജങ്‌ഷനിലെ പരിശീലന കേന്ദ്രത്തിൽ നേരിട്ടെത്തി അപേക്ഷിക്കണം. ഫോൺ: 0484 2621897, 8547732311, 7012502683. ഇ–-മെയിൽ: coachingcenteraluva@gmail.com. Read on deshabhimani.com

Related News