മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ 28 ലക്ഷം വര്‍ധന
കൊച്ചി > ഏപ്രിലില്‍ ടെലികോം വ്യവസായം 2.8 ദശലക്ഷം പുതിയ വരിക്കാരെ കൂടി കൂട്ടിച്ചേര്‍ത്തു. ഇതോടെ രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ എണ്ണം 934.58 ദശലക്ഷമായി വര്‍ധിച്ചുവെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ) അറിയിച്ചു. മാര്‍ച്ച് വരെയുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ വരിക്കാര്‍ ഉള്‍പ്പെടെയാണിത്. മൊബൈല്‍ കമ്പനികളില്‍ ഭാര്‍തി എയര്‍ടെല്‍ തങ്ങളുടെ ഒന്നാം സ്ഥാനം തുടരുകയാണ്. ഏപ്രിലില്‍ എയര്‍ടെല്‍ വരിക്കാരുടെ എണ്ണം 276.5 ദശലക്ഷമായി ഉയര്‍ന്നു. രണ്ടാം സ്ഥാനത്തുള്ള വോഡഫോണിന് 209.82 ദശലക്ഷവും ഐഡിയ സെല്ലുലാറിന് 196.05 ദശലക്ഷവും റിലയന്‍സ് ജിയോയ്ക്ക് 108.68 ദശലക്ഷവും വരിക്കാരുണ്ട്. എയര്‍ടെല്‍ 29.59 ശതമാനം വിപണി വിഹിതത്തോടെ ഏറ്റവും മുന്നില്‍ തുടരുകയാണ്. യുപി ഈസ്റ്റാണ് ഏപ്രിലില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുമായി മുന്നില്‍ നില്‍ക്കുന്നത്. വരിക്കാരുടെ എണ്ണം 82.47 ദശലക്ഷം. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 78.78 ദശലക്ഷം വരിക്കാരും ബീഹാറില്‍ 76.23 ദശലക്ഷം വരിക്കാരുമുണ്ട്. മഹാരാഷ്ട്ര ഏപ്രിലില്‍ 5.1 ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്തപ്പോള്‍ യുപിഈസ്റ്റ് 4.7 ലക്ഷം വരിക്കാരെ പുതിയതായി ചേര്‍ത്തു. ടെലികമ്യൂണിക്കേഷന്‍ വ്യവസായം ഏപ്രിലില്‍ മികച്ച വളര്‍ച്ച നേടിയതായി സിഒഎഐ ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ് മത്യൂസ് പറഞ്ഞു. വരിക്കാരുടെ എണ്ണത്തിലുണ്ടായ വളര്‍ച്ച രാജ്യത്തെ പുതിയ ചക്രവാളത്തിലേക്ക് കൊണ്ടുപോവുകയാണ്. ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിക്കുവാന്‍ വ്യവസായം പ്രതിജ്ഞാബദ്ധമാണെന്നും അതുവഴി എല്ലാവര്‍ക്കും പുതിയ കമ്യൂണിക്കേഷന്‍ ടെക്നോളജിയുടെ ഫലം ലഭിക്കുവാന്‍ പോവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൌര•ാരെ തമ്മില്‍ ബന്ധിപ്പിച്ച് അവരെ ശാക്തീകരിക്കുന്നതില്‍ മൊബൈല്‍ വലിയൊരു ഉപകരണമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഓരോ പൌരനും പങ്കെടുക്കാനുള്ള അവസരമാണ് ഇതൊരുക്കുന്നത്. എന്നാല്‍ ഈ വ്യവസായം സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോവുകയാണെന്നും ഈ മേഖലയുടെ ദീര്‍ഘകാല വളര്‍ച്ചയ്ക്കാവശ്യമായ ജൈവാവസ്ഥ സൃഷ്ടിക്കുന്നതിനും സ്ഥിരത കൊണ്ടുവരുന്നതിനും നിക്ഷേപത്തിനുള്ള യോജിച്ച അന്തരീക്ഷം കൊണ്ടുവരുന്നതിനും നയപരമായ ഇടപെടുലുകള്‍ ഉണ്ടാവണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. Read on deshabhimani.com