കണ്ണൂർ എയർപോർട്ടിൽ സന്ദർശകർക്കുള്ള പാസുകൾ വിതരണം തുടങ്ങി
മട്ടന്നൂർ > കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനിമുതൽ സന്ദർശകർക്ക് പാസെടുത്തു പ്രവേശിക്കാം. എയർസൈഡ് പാസിന് 100 രൂപയും ടെർമിനൽ സന്ദർശിക്കാൻ 50 രൂപയുമാണ് നിരക്ക‌്. എയർസൈഡ് പാസ് എടുക്കുന്നവർക്ക‌് വിമാനം പറന്നുയരുന്നതും താഴുന്നതും വളരെയടുത്തുനിന്ന‌് കാണാനാകും. പാസ് കൊടുക്കാൻ തുടങ്ങിയതുമുതൽ വൻപ്രതികരണമാണ് ജനങ്ങളിൽനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. Read on deshabhimani.com