ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ എല്ലാ ഗാനങ്ങളും പുറത്തിറക്കി
കൊച്ചി > വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച നിവിന്‍ പോളി ചിത്രം ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ എല്ലാ ഗാനങ്ങളും റിലീസ് ചെയ്തു. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247നാണ് ഗാനങ്ങള്‍ എല്ലാം പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിലെ “ദുബായ്” എന്ന ഗാനത്തിന്റെ ഓഡിയോ മ്യൂസിക്247 ഒരു സിംഗിളായി ആദ്യം പുറത്തിറക്കിയിരുന്നു. ഷാന്‍ റഹ്മാനാണ് ചിത്രത്തിലെ അഞ്ചു ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത്. വരികള്‍ രചിച്ചിരിക്കുന്നത് ഹരിനാരായണന്‍ ബി കെ, മനു മന്‍ജിത്, ആര്‍സീ എന്നിവരാണ്. ഇവ കൂടാതെ അശ്വിന്‍ ഗോപകുമാര്‍ രചനയും ആലാപനവും നിര്‍വ്വഹിച്ച “ഹോം” എന്ന ഒരു ഇംഗ്ളീഷ് ഗാനവും ചിത്രത്തില്‍ ഉണ്ട്. അശ്വിനെ കൂടാതെ ഉണ്ണി മേനോന്‍, വിനീത് ശ്രീനിവാസന്‍, സിതാര, കാവ്യ അജിത്, സുചിത് സുരേശന്‍, ലിയ വര്‍ഗീസ്, ആര്‍സീ, മീര ശര്‍മ തുടങ്ങിയവരുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍: 1. ഈ ശിശിരകാലം പാടിയത്: വിനീത് ശ്രീനിവാസന്‍ & കാവ്യ അജിത് ഗാനരചന: ഹരിനാരായണന്‍ ബി.കെ. 2. തിരുവാവണിരാവ് പാടിയത്: ഉണ്ണി മേനോന്‍ & സിതാര (അഡിഷണല്‍ വോക്കഴ്സ്: മീര ശര്‍മ) ഗാനരചന: മനു മന്‍ജിത് 3. ദുബായ് പാടിയത്: വിനീത് ശ്രീനിവാസന്‍, സുചിത് സുരേശന്‍, ലിയ വര്‍ഗീസ് ഗാനരചന: മനു മഞ്ജിത്ത് 4. എന്നിലെരിഞ്ഞു പാടിയത്: ആര്‍സീ & സിതാര ഗാനരചന: ആര്‍സീ 5. ഹോം പാടിയത്: അശ്വിന്‍ ഗോപകുമാര്‍ ഗാനരചന: അശ്വിന്‍ ഗോപകുമാര്‍ സംഗീതം: ഷാന്‍ റഹ്മാന്‍ പാട്ടുകള്‍ കേള്‍ക്കാന്‍ വിനീത് ശ്രീനിവാസന്‍ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ ദുബായ് പശ്ചാത്തലത്തില്‍ കുടുംബബന്ധങ്ങളെ പ്രമേയമാക്കി അവതരിപ്പിക്കുന്നു ചിത്രമാണ്. നിവിന്‍ പോളി, രഞ്ജി പണിക്കര്‍, ശ്രീനാഥ് ഭാസി, ലക്ഷ്മി രാമകൃഷ്ണന്‍ സായികുമാര്‍, ടി ജി രവി, ദിനേശ് പ്രഭാകര്‍, അശ്വിന്‍ കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. പുതുമുഖം റീബ ജോണ്‍ ആണ് നിവിന്‍ പോളിയുടെ നായികയായി അഭിനയിക്കുന്നത്. ഛായാഗ്രഹണം ജോമോന്‍ ടി ജോണും ചിത്രസംയോജനം രഞ്ജന്‍ എബ്രഹാമുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ബിഗ് ബാങ്ങ് എന്റര്‍ടൈന്റ്മെന്‍സിന്റെ ബാനറില്‍ നോബിള്‍ ബാബു തോമസ് നിര്‍മ്മിച്ച ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ പ്രദര്‍ശനത്തിനെത്തിക്കുന്നത് എല്‍ ജെ ഫിലിംസ് പ്രെെവറ്റ് ലിമിറ്റഡ് ആണ്. തിരുവാവണിരാവ് എന്ന ഗാനത്തിന്റെ വീഡിയോ ഇവിടെകാണാം.. Read on deshabhimani.com