പ്രണയിച്ച് കോരയും ഗൗതമിയും; 'റാഹേൽ മകൻ കോര'യിലെ ഗാനം പുറത്തിറങ്ങി



പ്രണയവും, കുടുംബ ബന്ധവും, തമാശകളും പ്രമേയമാക്കിക്കൊണ്ട് തിയേറ്ററുകളിൽ എത്താനൊരുങ്ങുന്ന 'റാഹേൽ മകൻ കോര'യിലെ പ്രണയഗാനം പുറത്തിറങ്ങി. 'മിണ്ടാതെ തമ്മിൽ തമ്മിലൊന്നും മിണ്ടിടാതെ' എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ബി കെ ഹരിനാരായണൻ എഴുതിയിരിക്കുന്ന ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് കൈലാസ് മേനോനാണ്. മൃദുല വാര്യരും അരവിന്ദ് നായരും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.   സിംഗിൾ പാരന്‍റിംഗ് വിഷയമാക്കിക്കൊണ്ട് എത്തുന്ന ചിത്രമൊരുക്കുന്നത് 2010 മുതൽ മലയാള സിനിമയിൽ സഹസംവിധായകനായി പ്രവർത്തിക്കുന്ന ഉബൈനിയാണ്. ഉബൈനിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് 'റാഹേൽ മകൻ കോര'. ആൻസൻ പോളാണ്  നായകൻ. മെറിൻ ഫിലിപ്പാണ് നായിക. സ്മിനു സിജോയാണ് അമ്മ വേഷത്തിൽ എത്തുന്നത്. അൽത്താഫ് സലിം, മനു പിള്ള, വിജയകുമാർ, രശ്മി അനിൽ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും സിനിമയിലുണ്ട്. കഥ, തിരക്കഥ, സംഭാഷണം: ബേബി എടത്വ. നിർമാണം: ഷാജി കെ ജോർജ്. എസ്കെജി ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങുന്ന സിനിമയുടെ ഛായാഗ്രഹണം ഷിജി ജയദേവനാണ്. എഡിറ്റർ: അബൂ താഹിർ, ഗാനരചന: ഹരി നാരായണൻ, മനു മഞ്ജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ: ദിലീപ് ചാമക്കാല, അസോസിയേറ്റ് ഡയറക്ടർ: ജോമോൻ എടത്വ, ശ്രിജിത്ത് നന്ദൻ, ഫിനാൻസ് കൺട്രോളർ: ഷെബിൻ ചാക്കോ അറക്കത്തറ, സൗണ്ട് ഡിസൈനർ: ധനുഷ് നായനാർ, മേക്കപ്പ്: സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യൂം: ഗോകുൽ മുരളി, വിപിൻ ദാസ്, ആർട്ട്: വിനീഷ് കണ്ണൻ, ഡിഐ വിസ്ത ഒബ്സ്യുക്യൂറ, സി ജി ഐ വിഎഫ്എക്സ്, സ്റ്റിൽസ്: അജേഷ് ആവണി, ശ്രീജിത്ത്, പിആർഒ: പി ശിവപ്രസാദ്, ഹെയിൻസ്, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്.   Read on deshabhimani.com

Related News