ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'ചീനട്രോഫി'യിലെ സഞ്ചാരി വീഡിയോ സോങ്ങ് പുറത്തിറങ്ങി



അനില്‍ ലാലിന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രമായ 'ചീനട്രോഫി'യിലെ സഞ്ചാരി എന്ന മനോഹരഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.  പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹൻ, ആഷ്ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത ഷെഫ് സുരേഷ് പിള്ളയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഏറെ രസകരമായൊരു കോമഡി എന്റര്‍ടൈനറായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. അനിൽ ലാലിൻറെ വരികൾക്ക് സൂരജ് സന്തോഷ്, വർക്കി എന്നിവർ ചേർന്ന് ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അറക്കൽ നന്ദകുമാർ, സൂരജ് സന്തോഷ് എന്നിവരാണ്. ധ്യാന്‍ ശ്രീനിവാസനെക്കൂടാതെ ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി സിര്‍ദോ, ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചീന ട്രോഫിയുടെ ഛായാഗ്രാഹകൻ സന്തോഷ് അണിമയും എഡിറ്റര്‍ രഞ്ജൻ എബ്രഹാമുമാണ്. പ്രോജക്ട് ഡിസൈൻ: ബാദുഷ എൻ എം, സംഗീതം: സൂരജ് സന്തോഷ്, വർക്കി, പശ്ചാത്തലസംഗീതം: വർക്കി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉമേഷ്‌ എസ് നായർ, കല: അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ: അരുൺ രാമവർമ്മ, മേക്കപ്പ്: അമൽ, സജിത്ത് വിതുര, കോസ്റ്റ്യൂംസ്: ശരണ്യ, ഡിഐ: പൊയറ്റിക് പ്രിസം & പിക്സൽ, കളറിസ്റ്റ്: ശ്രീക് വാരിയർ, ഫൈനല്‍ മിക്സ്: നാക്ക് സ്റ്റുഡിയോ ചെന്നൈ, മിക്സ് എൻജിനീയർ: ടി ഉദയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ്, പിആര്‍ഒ: ആതിര ദിൽജിത്ത്, വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ.   Read on deshabhimani.com

Related News